Friday, 17 August 2007

ഓണത്തുമ്പീ പാടൂ...

പഞ്ഞകര്‍ക്കിടകത്തിനു വിട, ചിങ്ങം പിറന്നിരിക്കുന്നു. പ്രതീക്ഷയുടെ മുകുളങ്ങള്‍ വിടര്‍ത്തിക്കൊണ്ട്‌ ഒരു പുതുവത്സരപ്പുലരി കൂടി. ലോകത്തെല്ലായിടത്തുമുള്ള മലയാളികളിലൂം ഗൃഹാതുരതയുണര്‍ത്തുന്ന പൊന്നോണം അരികെ.

ചുറ്റുമൊന്നു കണ്ണോടിച്ചാല്‍ എവിടേയും അസ്വസ്ഥതകള്‍ മാത്രം. മാനുഷരെല്ലാരും ഒന്നുപോല്‍ വാഴുന്ന ഒരു മലയാളക്കര ഇനിയുണ്ടാകുമോ?

(ചിത്രങ്ങളില്‍ ക്ലിക്ക്‌ ചെയ്ത്‌ വലുതാക്കി കാണുക, വായിക്കുക)






















എന്തു തന്നെയായാലും മലയാളിക്ക്‌ ഓണം ഉത്സവം തന്നെയാണ്‌.

ചിങ്ങത്തിരുവോണ സൂര്യോദയം
ചിത്രവര്‍ണ്ണാങ്കിത രമ്യോദയം
മാബലി മന്നന്റെ തിരുവരവേല്‍പ്പിന്‌
മലയാളമൊരുങ്ങുന്ന ദിവ്യോദയം
തിരുമേനി എഴുന്നള്ളുമി സുപ്രഭാതത്തില്‍
തിരുമുറ്റത്തായിരം പൂക്കളങ്ങള്‍
വരവര്‍ണ്ണിനികള്‍ മലയാള മങ്കകള്‍
മധുമയലാസ്യങ്ങള്‍ നടത്തുമ്പോള്‍
ഇതുവരെയില്ലാത്തൊരാനന്ദ ലഹരിയില്‍
ഹൃദയം കുളിരല ചൂടുന്നു.

പ്രൈമറി സ്കൂളില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ ഗ്രൗണ്ടിലെ മരച്ചുവട്ടിലിരുത്തി സംഗീതാധ്യാപിക പഠിപ്പിച്ച പഴയൊരു ഓണപ്പാട്ടിന്റെ വരികള്‍.

അതിരാവിലെ പൂവേ പൊലി പാടി, കാടും മേടും നടന്ന് പൂക്കള്‍ ശേഖരിച്ച്‌ പൂക്കളമൊരുക്കി, ഊയലാടി, പുലികളിച്ച്‌, തിരുവാതിരച്ചുവട്‌ വച്ച്‌, നാക്കിലയില്‍ ഓണമുണ്ട നാളുകള്‍ പോയ്‌ മറഞ്ഞില്ലേ? ആഘോഷങ്ങള്‍ ആഡംബരത്തിന്റെ അളവുകോലുകളായി മാറുന്നുണ്ടോ?

വീണ്ടും ഒരോണപ്പാട്ട്‌...

ഓണത്തുമ്പീ പാടൂ, ഓരോ രാഗം നീ
ഓര്‍മ്മകള്‍ മേയും കാവില്‍ ഒരുതിരി വയ്ക്കൂ നീ.



ഒന്നുരണ്ട്‌ യാത്രകളും ഓണാവധിയുമൊക്കെയായി ഇവിടുണ്ടാവില്ലെന്നതിനാല്‍ എല്ലവര്‍ക്കും അഡ്വാന്‍സായി ഓണാശംസകള്‍. ഒപ്പം ഐശ്വര്യപൂര്‍ണ്ണമായ ഒരു പുതുവര്‍ഷമാകട്ടെ എന്ന പ്രാര്‍ത്ഥനയും.

സസ്നേഹം, ആപ്പിള്‍.



(ചിത്രങ്ങള്‍ക്ക്‌ കടപ്പാട്‌: ഗൂഗിള്‍ ഇമേജ്‌ സെര്‍ച്ച്‌)

8 comments:

ആ‍പ്പിള്‍ said...

പഞ്ഞകര്‍ക്കിടകത്തിനു വിട, ചിങ്ങം പിറന്നിരിക്കുന്നു. പ്രതീക്ഷയുടെ മുകുളങ്ങള്‍ വിടര്‍ത്തിക്കൊണ്ട്‌ ഒരു പുതുവത്സരപ്പുലരി കൂടി. ലോകത്തെല്ലായിടത്തുമുള്ള മലയാളികളിലൂം ഗൃഹാതുരതയുണര്‍ത്തുന്ന പൊന്നോണം അരികെ.

G.MANU said...

ONaaSamsakaL

അപ്പു ആദ്യാക്ഷരി said...

നന്നായിട്ടുണ്ട് ഈ ഓണ സ്മരണകള്‍!
ആശംസകള്‍

ശ്രീ said...

മൊത്തത്തില്‍‌ ഇഷ്ടപ്പെട്ടു... നല്ല പോസ്റ്റ്.

ഓണാശംസകളോടെ...

Areekkodan | അരീക്കോടന്‍ said...

ഓണാശംസകള്‍.

Sanal Kumar Sasidharan said...

ആപ്പിളെ വാമനനു വാഴയിലയില്‍ വിളമ്പിക്കൊടുത്ത കുറ്റപത്രത്തില്‍ നിന്നൊരല്‍പ്പം നമുക്കെല്ല്ലാര്‍ക്കും രുചിച്ചുനോക്കാം.ഈ കയ്പ്പിന് കാരണക്കാരായവരില്‍ എല്ലാവര്‍ക്കും പങ്കില്ലേ.

നന്നായി..
ഓണാശംസകള്‍ പറയാന്‍ തോന്നുന്നില്ല.
സസ്നേഹം

Sanal Kumar Sasidharan said...

appil
where are you?

Sanal Kumar Sasidharan said...

apple,
ningngal evide poyi