സന്ധ്യ തന് വര്‍ണ്ണാഭ നാടകം കഴിഞ്ഞുവോ
ഇരുളിന് പരാഗങ്ങള്‍ പടരുന്നുവോ
ആശ തന് മുകുളങ്ങളെ താലോലിക്കുവാന്‍
നീ തീര്‍ത്ത പട്ടുമെത്തയില്‍
കാലത്തിന് കരിനിഴല്‍ അലറിക്കരഞ്ഞുറക്കം മുറിഞ്ഞുവോ
മുന്നിലെ ശൂന്യത നോവുണര്‍ത്തുന്നുവോ
പുസ്തകത്താളിലെ അക്ഷരക്കൂട്ടങ്ങള്‍
ചിതറിയ ചിന്തയെ കൊഞ്ഞനം കുത്തുന്നുവോ
ഉള്‍പ്പൂവിലേക്കു നീ പായിക്കും കണ്‍കളില്‍
നിനക്കു നിന്നോടു തോന്നും സഹതാപമോ പരിഹാസമോ
നിയന്ത്രണമില്ലാതെ പായുന്ന നിന്നകക്കുതിരക്കു
കടിഞ്ഞാണുമായൊരു ന്യൂട്ടണോ ഐന്‍സ്റ്റീനോ
വന്നെത്തുവാനാശംസ നേരുന്നു ഞാന്‍ സഖീ.
4 comments:
കനലെരിയുമ്പോഴും
നെഞ്ചിന് നീറ്റലറിയാതെ
നിഴലുകള്‍ക്കിടയിലൂടെ...
നിന്റെ ചലനങ്ങള്‍ തേടി...
ഞാന്‍ യാത്ര തുടര്‍ന്നുകൊണ്ടിരിക്കും...
പടം കണ്ടപ്പോള്‍ ഇങ്ങനെ എഴുതാന്‍ തോന്നി..ക്ഷമിക്കണേ...
ആപ്പിള്‍കുട്ടാ...
ഒരുപാടിഷ്ടമായി ഈ പോസ്റ്റ്...
വിഷയം ഗവേഷണവുമായി ബന്ധപ്പെടുത്തിയെങ്കിലും...പടം കണ്ടാല്‍ അങ്ങനെ തോന്നില്ലാ ട്ടോ..
അഭിനന്ദനങ്ങള്‍
ദ്രൌപതി ചേച്ചീ,
ചേച്ചിയെഴുതിയ വരികള്‍ ഒത്തിരി ഇഷ്ടപ്പെട്ടു.
പടങ്ങള്‍ക്ക് ഓരോരുത്തരോടും ഓരോന്ന് പറയാനുണ്ടാവുമല്ലേ? ഞാന്‍ ഗവേഷണവുമായി നടക്കുന്നത് കൊണ്ട് ആ ഫോട്ടോയേയും ഗവേഷണവുമായി ബന്ധപ്പെടുത്താനാണ് തോന്നിയത്.
:)
"നിനക്കു നിന്നോടു തോന്നും സഹതാപമോ പരിഹാസമോ"...
excellent!!...ഞാനും അത് പലപ്പോഴും എന്നോട് തന്നെ ചോദിക്കാറുണ്ട് !!
Post a Comment