Sunday, 1 June 2008

ഞാവല്‍ പഴത്തിന്റെ ചേലാണ്‌........

എന്റെ കാമ്പസില്‍ രണ്ട്‌ വലിയ ഞാവല്‍ മരങ്ങളുണ്ട്‌. കോണ്‍ക്രീറ്റ്‌ മന്ദിരങ്ങള്‍ എല്ലായിടത്തും തല ഉയര്‍ത്തിയപ്പോള്‍ നാട്ടിലെങ്ങും കാണാനില്ലാത്ത ഈ മരത്തിന്റെ ചില ചിത്രങ്ങള്‍ ഇവിടെയിടാം എന്നു തോന്നി. നിര്‍മ്മാണ കുതുകികളായ എന്‍ജിനീയര്‍മാരുടെ ഈ കലാലയത്തില്‍ മരങ്ങള്‍ അന്ത്യശ്വാസം വലിച്ച്‌ കൊണ്ടിരിക്കുന്നതിനാല്‍ ഇനിയൊരിക്കല്‍ ഫോട്ടോ പോലും ചിലപ്പോള്‍ കിട്ടിയെന്നു വരില്ല.

(ബൂലോഗ ഫോട്ടോഗ്രാഫര്‍മ്മാരോട്‌:: ഫോട്ടോഗ്രഫിയുടെ സാങ്കേതിക വശങ്ങളൊന്നും എനിക്കറിയില്ല, കയ്യിലൊരു കാമറ ഉള്ളത്‌ കൊണ്ട്‌ എന്തെങ്കിലുമൊക്കെ ക്ലിക്കുന്നു. ദയവായി എന്നെ ക്രൂശിക്കരുത്‌)

പറഞ്ഞ്‌ വന്ന കഥാപാത്രം ഞാന്‍ തന്നെ




ഇവരാണെന്റെ അടുക്കളക്കാരികള്‍




എന്റെ മക്കളാ, സുന്ദരികളല്ലേ?



ആ പഴയ പാട്ട് ഓര്‍മ്മയില്ലേ? ഞാവല്‍ പഴത്തിന്റെ ചേലാണ്‌!



എള്ളിന്‍ കറുപ്പ്‌ പുറത്താണ്‌, ഉള്ളിന്റെയുള്ള്‌ തുടുത്താണ്‌!





കൊതിയാവുന്നുണ്ടോ?

പക്ഷേ ഇവിടത്തെ ടെക്നോക്രാറ്റുകള്‍ക്കറിയില്ല, ഇത്‌ ഭക്ഷ്യ യോഗ്യമാണെന്ന്, പെപ്സിയും കോളയും കഴിക്കുന്ന അവര്‍ ഇതൊക്കെ ചവിട്ടിക്കടന്നു പോകുന്നു.


ശുഭം

14 comments:

ആ‍പ്പിള്‍ said...

നിര്‍മ്മാണ കുതുകികളായ എന്‍ജിനീയര്‍മാരുടെ ഈ കലാലയത്തില്‍ മരങ്ങള്‍ അന്ത്യശ്വാസം വലിച്ച്‌ കൊണ്ടിരിക്കുന്നതിനാല്‍ ഇനിയൊരിക്കല്‍ ഫോട്ടോ പോലും ചിലപ്പോള്‍ കിട്ടിയെന്നു വരില്ല.

എള്ളിന്‍ കറുപ്പ് പുറത്താണ്, ഉള്ളിന്റെയുള്ള് തുടുത്താണ്!

പാമരന്‍ said...

കൊതി വരണുണ്ട്‌...

Unknown said...

രുചികരം

Anonymous said...

Hello mija ma'am ... nice blog ...what's this fruit called in english ?? Hope this tree exists by the time I'm back ..onnu taste cheyyanam !!!

Hari Vishnu said...

hehe.. found you finally.. or rather, u found me.. nice blog, ure encouragnig me to write in layalam.. will have one soon..

Hari Vishnu said...

nice pics.. apparently u have interest in gardening like me too.. i know the feel of seeing fruit on something grown by u..

i only wish the campus greenery stays.. this is one thing i support paul k josef very much on.. :-)..

Hari Vishnu said...

actually im finding it hard to read the malayalam fint very well.. its coming very weirdly.. can u suggest somthing?

Jayasree Lakshmy Kumar said...

ഞാന്‍ ആ ഏരിയായില്‍ ഒണ്ടായിരുന്നേല്‍ ഒറ്റ ഞാവല്‍ പഴം പോലും ചവിട്ടികൂട്ടിക്കളയാ കിട്ടില്ലായിരുന്നു

Hari Vishnu said...

sorry, i missed it, but

(belated) HAPPY BIRTHDAY MIJA! i dint know it, came to know later only thru vinitha, so 48 hours belated !

expect a malayalam blog post soon from me..

ആ‍പ്പിള്‍ said...

പാമരനും സാദിഖിനും ലക്ഷ്മിക്കും സ്വാഗതം. ഈ വഴി വന്നതിനും അഭിപ്രായമറിയിച്ചതിനും നന്ദി.

vinitha,
hope the tree 'll be there by the time u come back, but doubt about the fruits, as it is a seasonal fruit with flowering period march to may. in english it is called indian black berry/black plum. in hindi, jamun. scientific name: eugenia jambolana.

hari, thanks for ur comments and wishes. waiting for ur malayalam blog.

യാരിദ്‌|~|Yarid said...

ഇപ്പോഴാ‍ കണ്ടതു, നന്നായിരികുന്നു ഫോട്ടൊസ്, എന്റെ ഒരു സുഹൃത്തിന്റെ വീട്ടിലുണ്ടായിരുന്നു ഈ ഞാവല്പഴം. പക്ഷെ അവരതുപയോഗിക്കാറില്ലായിരുനു.. ഞാനൊരിക്കലവിടെ പോയപ്പൊ അതിന്റെമുകളിലൊക്കെ വലിഞ്ഞു കയറി ഇതു കുറെ പറിച്ചു തിന്നു..

പിന്നെ മറ്റൊരിക്കല്‍ മാംഗളൂര്‍ ബസ്സ്റ്റാന്റില്‍ നിന്നും ഹമ്പന്‍ കെട്ടയിലേക്കു നടന്നു വരുമ്പൊല്‍ വഴിവക്കില്‍ ഒരു കക്ഷി വലിയൊരൂ കൂടയില്‍ നിറച്ചിട്ടു വില്‍ക്കുന്നു, അഞ്ച് രൂപക്ക ഒരു വലിയ പൊതി, പിന്നെ അതും തിന്നു റോഡിലൂടെ നടന്നു, ഒരു വല്ലാ‍ത്ത രുചിയാണിതിന്‍, ചവര്‍പ്പും പുളിയുമൊകെ ചേര്‍ന്നിട്ടു...

ദാസ്‌ said...

നല്ല ചിത്രങ്ങള്‍... കുട്ടിക്കാലത്ത്‌ ഒരുപാടു ഞാവല്‍പ്പഴങ്ങള്‍ കഴിച്ചിട്ടുണ്ട്‌. ഇപ്പോഴും ഇഷ്ടം തന്നെ.

ആ‍പ്പിള്‍ said...

യാരിദ്, ദാസ്, നന്ദി.
ശരിയാ, ചവര്‍പ്പും പുളിയുമൊക്കെ ചേര്‍ന്ന് ആ രുചി ഒരു സുഖം തന്നെയാ.

aneeshans said...

എന്റെ വീടിന്റെ മുന്നിലുണ്ട് ഒരു ഞാവല്‍ മരം. ഈ പോസ്റ്റ് കണ്ടപ്പോ അതൊക്കെ ഓര്‍മ്മ വന്നു.

നല്ല പോസ്റ്റ്