ദാ, ഇവിടെയൊരു മൂശാരി,
മണ്ണ് ചവിട്ടിക്കുഴച്ച് തീയില്‍ ചുട്ടെടുത്ത്
ഭരണികള്‍ തീര്‍ക്കുന്ന മൂശാരി.
ഒരേ അച്ചില്‍ വാര്‍ത്തിട്ടും ഒക്കെയും വ്യത്യസ്തം,
കാഴ്ചയ്ക്കും അളവിലും!
പക്ഷേ എല്ലാത്തിനും ഒരേ ലക്ഷ്യമായിരുന്നു,
കിട്ടാവുന്നത്ര സംഭരിക്കുക!
എത്ര ഉള്ളിലാക്കിയിട്ടും മതി വരുന്നില്ല,
കഴിയാവുന്നത്ര നേടിയെന്ന്
അഹന്തയുടെ കൊടുമുടി കയറുമ്പോഴും
അടുത്തിരിക്കുന്ന ഭരണിയില്‍
കൂടുതലുണ്ടെന്നറിയുമ്പോള്
വീണ്ടും വാരിക്കൂട്ടാനുള്ള വ്യഗ്രത, മത്സരം!
കുത്തി നോവിച്ചും ഊറ്റിക്കുടിച്ചും
വീര്‍ത്ത വയറുകള്‍ പിന്നെയും
വീര്‍പ്പിക്കാന്‍ വെമ്പുന്ന ഭരണികള്‍.
ഈ കാഴ്ചകള്‍ കണ്ടു മടുത്ത മൂശാരി
കയ്യൊന്നനക്കി!
ആ ഉലച്ചിലില് താഴെ വീണ്
പൊട്ടിച്ചിതറി ‘ഭരണികള്‍’!
Subscribe to:
Post Comments (Atom)
3 comments:
ഈ കാഴ്ചകള്‍ കണ്ടു മടുത്ത മൂശാരി
കയ്യൊന്നനക്കി!
ആ ഉലച്ചിലില് താഴെ വീണ്
പൊട്ടിച്ചിതറി ‘ഭരണികള്‍’!
ഒരേ അച്ചില്‍ വാര്‍ത്തിട്ടും ഒക്കെയും വ്യത്യസ്തം,
കാഴ്ചയ്ക്കും അളവിലും!
അച്ചുകളില്‍ വാര്ത്താലും അവസാന മിനുക്ക് മൂശാരിയുടെ കൈകളാണല്ലോ? അതുകൊണ്ടുതന്നെ മൂശാരിയുടെ അപ്പോഴത്തെ മനസ്സുപോലിരിക്കും രൂപവും വലിപ്പവും. നല്ല ചിന്തകള്‍.. തുടര്‍ന്നും എഴുതുക...
ദാസ്, അഭിപ്രായമറിയിച്ചതിന് നന്ദി.
Post a Comment