ആദ്യമായി ഒരു പരീക്ഷയെ നേരിടാന്‍ പോകുകയണ് മകള്‍ നന്ദ. ഓഫീസിലെ തിരക്കുകള്‍ക്കിടയിലും അയാളുടെ ചിന്ത മുഴുവന്‍ എല്‍ കെ ജി യില്‍ പഠിക്കുന്ന മകളുടെ പരീക്ഷയെപ്പറ്റിയായിരുന്നു. പെയിന്റ്റിംഗ് പരീക്ഷയാണ്. തലേ ദിവസം താനും ഭാര്യയും കൂടി പാഠപുസ്തകത്തില്‍ പറഞിട്ടുള്ള എല്ലാ വസ്തുക്കളുടേയും നിറങ്ങള്‍ മകളെ പഠിപ്പിച്ചതാണ്, അവളതൊക്കെ ഓര്‍ക്കുന്നുണ്ടാവുമോ? ഏത് സാധനത്തിന് നിറം കൊടുക്കാനാവും അവളോടാവശ്യപ്പെടുക? മഹാനഗരത്തിലെ തിരക്ക് പിടിച്ച ഈ ജീവിത സാഹചര്യത്തില്‍ നാലാള്‍ക്കൊപ്പം തല ഉയര്‍ത്തി നടക്കണമെങ്കില്‍ തനിക്കോ ഭാര്യക്കോ ജോലി ഉപേക്ഷിക്കാനവില്ല, വളരെയധികം അഡ്ജസ്റ്റ്മെന്റ്കള്‍ക്ക് ശേഷമാണ് ഇന്നലെ അല്പം നേരത്തെ വീട്ടിലെത്താന്‍ സാധിച്ചത്. വിസിബിള്‍ സ്പെക്ട്രത്തിലെ എല്ലാ നിറങ്ങളും ഇന്നലെ അവളുടെ തലയില്‍ കുത്തിനിറക്കുമ്പോള്‍ അനുഭവിച്ച മനസ്സാക്ഷിക്കുത്ത് വീണ്ടും അയാളുടെ മനസ്സില്‍ ഓടിയെത്തി.
മകള്‍ എത്തേണ്ട സമയമായപ്പോള്‍ അയാള്‍ വീട്ടിലേക്ക് വിളിച്ചു, ഫോണെടുത്തപാടേ മകളുടെ ശബ്ദം: അച്ഛാ, നന്ദമോള് തോറ്റൂട്ടോ, ചോദ്യം ‘ഔട്ട് ഓഫ് സിലബസ്‘ ആയിരുന്നൂന്നേ. അയാളുടെ കയ്യില്‍ നിന്നും ഫോണ്‍ തനിയേ താഴെ വീണു. എന്തൊക്കെയോ കാരണങ്ങള്‍ പറഞ്ഞ് ഹാഫ് ഡേ ലീവെടുത്ത് അയാള്‍ എങ്ങിനെയോ വീട്ടിലെത്തി. മുറിക്കുള്ളില്‍ പ്ലാസ്റ്റിക് പൂമ്പാറ്റകളോട് കുശലം പറയുന്ന മകളോട് എന്താ പറയുക?
ഒടുവില്‍ അയാള്‍ ചോദിച്ചു: ഏത് സാധനത്തിന് നിറം കൊടുക്കാനാ മോളൊടവരു പറഞ്ഞേ?
അതേയ് അച്ഛാ ഈ ബ്രിഞ്ജാള്‍ എന്നുവച്ചാലെന്താ? നന്ദമോള്‍ക്കറീല്ല.
നന്ദൂസിന്റെ ടീച്ചറ് ഒന്നും പറഞ്ഞില്ലേ?
പേടിക്കനൊന്നൂല്ലച്ഛാ, സപ്ലിമെന്ററി പരീക്ഷ്യുണ്ടെന്നേ........ മൂന്നു വയസ്സുകാരിയുടെ മറുപടി. പിന്നീടൊന്നും അയാള്‍ ചോദിച്ചില്ല.
പ്രീ ഡിഗ്രീ പരീക്ഷയെഴുതുമ്പോഴാണ് താനാദ്യമായ് ‘ഔട്ട് ഓഫ് സിലബസ്‘ എന്ന് കേട്ടത്. യൂണ്വേഴ്സീറ്റി പരീക്ഷകളില്‍ അതൊരു സ്ഥിരം പരിപാടിയാണെന്ന് അന്നാണ് മനസിലായതും. സപ്ലി, ക്രിട്ടി, മേഴ്സി എന്നൊക്കെ കേട്ടതും അനുഭവിച്ചതും എന്‍ജിനീയറിംഗിന് പഠിച്ചപ്പോള്‍. വെറും മൂന്നു വയസ്സ് പ്രായമുള്ള ഈ കുട്ടി എത്ര നിസ്സാരമായിട്ടാണതൊക്കെ പറഞ്ഞത്? കുട്ടികളുടെ ഐ.ക്യൂ. വളരെ ഉയര്‍ന്നതു കൊണ്ടായിരിക്കും സ്കൂളുകളും ഔട്ട് ഓഫ് സിലബസ് രീതിയില്‍ അവരെ ടെസ്റ്റു ചെയ്യുന്നതെന്നും, മാനസിക പിരിമുറുക്കം കുറക്കാനായിരിക്കും സപ്ലി ഓഫര്‍ ചെയ്യുന്നതെന്നും, നാടോടുമ്പോള്‍ നടുവേ ഓടണമെന്നുമൊക്കെയുള്ള നിഗമനങ്ങളിലെത്തി തല്ക്കാലം അയാള്‍ തന്റെ ചിന്തകള്‍ക്ക് ഫുള്‍സ്റ്റോപ്പിട്ടു.
Subscribe to:
Post Comments (Atom)
8 comments:
പ്രീ ഡിഗ്രീ പരീക്ഷയെഴുതുമ്പോഴാണ് താനാദ്യമായ് ‘ഔട്ട് ഓഫ് സിലബസ്‘ എന്ന് കേട്ടത്. യൂണ്വേഴ്സീറ്റി പരീക്ഷകളില്‍ അതൊരു സ്ഥിരം പരിപാടിയാണെന്ന് അന്നാണ് മനസിലായതും. സപ്പ്ലി, ക്രിട്ടി, മേഴ്സി എന്നൊക്കെ കേട്ടതും അനുഭവിച്ചതും എന്‍ജിനീയറിംഗിന് പഠിച്ചപ്പോള്‍. വെറും മൂന്നു വയസ്സ് പ്രായമുള്ള ഈ കുട്ടി എത്ര നിസ്സരമായിട്ടാണതൊക്കെ പറഞ്ഞത്?
ചാത്തനേറ്:
ആപ്പിള്‍ ചേട്ടോ ഇത് തിരുവന്തോരം നടന്നത് തന്നെ???
:)
Apple.....Children of these days are like that !!!Here is one of my blog with same name.
http://abidiba.blogspot.com/2007/01/blog-post_10.html#links
തോല്-വിയേയും ജയത്തേയും ഒരു പോലെ നേരിടാനുള്ള മകളുടെ മനോധൈര്യത്തില്‍ ആശ്വസിയ്ക്കൂ. എന്നിട്ട് അച്ചനും തോക്കാനൊന്നു പഠിയ്ക്കൂ.
മനസില്‍ ഓടിയെത്തുക,തലയില്‍ കുത്തിനിറക്കുക..
ഇങ്ങനെയുള്ള ക്ലീഷേകള്‍ ഒഴിവാക്കാന്‍ കഴിഞിരുന്നെങ്കില്...
നന്ന്.
(കുട്ടി!)ചാത്തനും സുല്ലിനും തരികിടക്കും thanks. ചാത്തന്സേ, സംഗതി നമ്മുടെ ഭൂമി മലയാളത്തില്‍ നടന്നത് തന്നെ.
അരീക്കൊടന് മാഷിന്റെ പോസ്റ്റ് വായിച്ചു, ഇനീപ്പോ ഒരു സംശയം, പലപോഴും കാമ്പസുകളില്‍ തരംഗം സൃഷ്ടിച്ച് ഒടുവില്‍ മലയാളഭാഷയുടെ തന്നെ ഭാഗമായി തീര്‍ന്ന ചില പദങ്ങളില്ലേ? (ഉദാ: അടിപൊളി)അതു പോലെ സ്കൂള്‍ പിള്ളാരുടെ ഇടയില്‍ ഇപ്പോഴത്തെ ട്രെന്ഡാണോ ഈ ഔട്ട് ഓഫ് സിലബസ്?
മാവേലി കേരളത്തിന്റേയും സനാതനത്തിന്റേയും നിറ്ദ്ദേശങ്ങള്ക്ക് നന്ദി.
nice read..കളിച്ചു നടക്കേണ്ട കാലത്ത് പാവം മൂന്നു വയസ്സുകരനോട് എന്തിനാണ് സമൂഹം ഈ ക്രൂരത ചെയ്യുന്നത് ?...മിണ്ടാപ്രാണിയെ ഉപദ്രവിക്കുന്നതിനു തുല്യം ആണ് ഇതും....അവര്‍ക്ക് അത് മനസ്സിലാവാത്തത് കൊണ്ടു ചോദ്യം ചെയ്യുന്നില്ല..പൂക്കളും പുഴകളും ചിത്രശലഭങ്ങളും നിറഞ്ഞ ഒരു ബാല്യകാലം അവര്‍ക്ക് നിഷേധിക്കാന്‍ നമുക്കു അവകാശമുണ്ടോ ??
Post a Comment